ലെബനൻ: ചൊവ്വാഴ്ച ലെബനനിലുടനീളം ഹിസ്ബുള്ള അംഗങ്ങളുടെ നൂറുകണക്കിന് പേജർ ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു, കുറഞ്ഞത് 8 പേർ കൊല്ലപ്പെടുകയും 2,750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ ഒരേസമയം നടന്ന സ്ഫോടനങ്ങളെ തീവ്രവാദ ഗ്രൂപ്പിൻ്റെ ആശയവിനിമയത്തിലേക്കുള്ള “ഇസ്രായേൽ കടന്നു കയറ്റം ” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
എട്ട് പേരെങ്കിലും കൊല്ലപ്പെടുകയും 2,750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു – ഇവരിൽ 200 പേരുടെ നില ഗുരുതരമാണെന്ന് ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു.
‘നിഗൂഢമായ’ ലെബനൻ പേജർ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഇതിൽ ഒരു പെൺകുട്ടിയെ കൂടാതെ ഒരു ഹിസ്ബുള്ള പാർലമെൻ്റ് അംഗത്തിൻ്റെ മകനും ഒരു ഹിസ്ബുല്ല പോരാളിയും ഉൾപ്പെടുന്നുവെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
ലെബനനിലെ ഇറാൻ അംബാസഡർക്കും ലെബനനിലെ പേജർ സ്‌ഫോടനത്തിൽ പരിക്കേറ്റതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച്
സിറിയയിലെ തങ്ങളുടെ ഏതാനും പോരാളികൾക്കും പരിക്കേറ്റതായി ഒരു ഹിസ്ബുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു.
‘ഒരേസമയം’ ഇത്രയും പേരുടെ കയ്യിലുള്ള പേജറുകൾ പൊട്ടിത്തെറിച്ചതിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഹിസ്‌ബൊള്ള വ്യക്തമാക്കി. ഇതിന്റെ പുറകിൽ ഇസ്രായേൽ ആണെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും, എങ്ങനെയാണു പേജറുകളെ ഇത്രയും മാരക സ്‌ഫോടക വസ്തുക്കളായി ഇസ്രായേൽ മാറ്റിയതെന്ന് അറിയാത്തതിന്റെ ഞെട്ടലിലാണ് ലോകം.
Discussion about this post