ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശന വേളയിൽ നടത്തിയ പരാമർശങ്ങളിലൂടെ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണ്. ഈ കാരണത്താൽ തന്നെ അദ്ദേഹത്തിൻ്റെ പാസ്‌പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപെട്ട് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. വിവാദമായ അമേരിക്കൻ സന്ദർശന വേളയിൽ സംവരണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിൻ്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ചാണ് അത്താവലെ ഈ പരാമർശം നടത്തിയത്. അതെ സമയം, രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പാർട്ടിയും തന്നെ ഇല്ലാതായാലും, സംവരണം ഈ രാജ്യത്ത് നിന്നും ഇല്ലാതാകില്ല എന്ന് അത്താവലെ വ്യക്തമാക്കി.
ചൊവ്വാഴ്ച പാൽഘറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അത്താവലെ: “രാഹുൽ ഗാന്ധി വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയും ഇത്തരം പ്രസ്താവനകൾ നടത്തി ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. അത്തരം പരാമർശങ്ങൾ നടത്തുന്നത് തടയാൻ അദ്ദേഹത്തിൻ്റെ പാസ്‌പോർട്ട് റദ്ദാക്കണം.”അദ്ദേഹം പറഞ്ഞു.
അത്താവലെയെ കൂടാതെ, ഇന്ത്യയെ വിഭജിക്കാൻ ഗൂഢാലോചന നടത്തുന്ന’ ശക്തികളെ രാഹുൽ ഗാന്ധി പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു.
Discussion about this post