ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാടകയ്ക്ക് നൽകുന്നത് 38,000 ഇലക്ട്രിക് ബസുകൾ.കേന്ദ്ര സർക്കാരിന്റെ പുതിയ പി.എം ഇ ബസ് സേവാ പദ്ധതി പ്രകാരമാണ് ഇത്രയധികം ബസുകൾ നൽകുന്നത്.ആയിരത്തിലേറെ ബസ് വീതം നേടിയെടുക്കാൻ മറ്റ് സംസ്ഥാനങ്ങൾ മത്സരിക്കുമ്പോൾ കേരളം ഉറക്കം തൂങ്ങുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 950 ബസുകൾ ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ അതേ രീതിയാണ് ഇപ്പോഴും.
കൊച്ചി, കോഴിക്കോട് നഗരങ്ങൾക്ക് 150 വീതവും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ നഗരങ്ങൾക്ക് 100 വീതവും ചേർത്തല, കായംകുളം, കോട്ടയം നഗരങ്ങൾക്ക് 50 വീതവും ബസുകൾ ആദ്യഘട്ടത്തിൽ ലഭിക്കേണ്ടതായിരുന്നു.നടപടികൾ വേഗത്തിലാക്കിയാൽ നേരത്തെ അനുവദിക്കാൻ ധാരണയായ 950 ഉൾപ്പെടെ രണ്ടായിരത്തോളം ബസുകൾ നേടിയെടുക്കാൻ കേരളത്തിനാകും
അതേസമയം ബസുകൾ, ആംബുലൻസുകൾ, ട്രക്കുകൾ എന്നിവയുൾപ്പെടെ ഇലക്‌ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 14,335 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അനുമതി. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് വാർത്താ വിതരണ പ്രക്ഷേപണമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പി.എം. ഇ-ഡ്രൈവ് പദ്ധതി വൈദ്യുതി വാഹനങ്ങൾക്കുള്ള ആനുകൂല്യം തുടരാൻ 10,900 കോടിയുടെ പി.എം. ഇ-ഡ്രൈവ് പദ്ധതി. ഇരുചക്രവാഹനം, മുച്ചക്രവാഹനം, ആംബുലൻസ്, ട്രക്ക് തുടങ്ങിയവയ്ക്ക് സഹായം. 14,028 ഇ ബസുകൾക്ക് കിലോവാട്ടിന് 10,000 രൂപവീതം. 88,500 ചാർജിങ് സ്റ്റേഷനുകൾക്ക് 100 ശതമാനം സഹായം
Discussion about this post