ഡല്‍ഹി: രാജ്യവിരുദ്ധ പ്രകടനം നടത്തിയ ജഎന്‍യു വിദ്യാര്‍ത്ഥികളെ പോലിസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഫേസ്ബുക്ക് പോസറ്റ്. ജെഎന്‍യുവില്‍ എന്താണ് സംഭവിക്കുന്നത്.? പോലിസ് ക്യാമ്പസില്‍ കയറുന്നു, ഹോസ്റ്റലില്‍ നിന്ന് കുട്ടികളെ പിടികൂടുന്നു, അറസ്റ്റ് ചെയ്യുന്നു, ഇത്തരത്തില്‍ അവസാനം സംഭവിച്ചത് അടിയന്താരവസ്ഥക്കാലത്താണ്. എന്നാണ് സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അഫസല്‍ ഗുരുവിനെ വാഴ്ത്തി പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയ്ക്കെതിരായി മുദ്രാവാക്യം മുഴക്കിയ എഐഎസ്എഫ് നേതാവും. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് ചെയര്‍മാനുമായ കന്‍ഹയ്യ കുമാര്‍ ഉള്‍പ്പടെയുള്ളവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇടത് സംഘടനകള്‍ പ്രതിഷേധം നടത്തുകയാണ്. ഇതിനിടയിലാണ് അറസ്റ്റ് അടിയന്താരാവസ്ഥയെ അനുസ്മരിപ്പിക്കുന്നു എന്ന് കാണിക്കുന്ന യെച്ചൂരിയുടെ പോസ്റ്റ്.
Discussion about this post