കുട്ടികൾ മുതൽ പ്രായമായവർവരെ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ട്. ഇതിൽ സ്മാർട് ഫോൺ ഉപയോക്താക്കൾ ആയിരിക്കും കൂടുതൽ. ഇത്തരം സ്മാർട് ഫോണുകളിൽ കണ്ടുവരുത്ത പ്രധാന പ്രശ്‌നം ആണ് സ്‌ഫോടനം. ചാർജ് ചെയ്യുന്ന വേളയിലും പോക്കറ്റിൽ കിടന്നുമെല്ലാം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിയ്ക്കുന്ന സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് മൊബൈൽ ഫോണുകൾ ഇത്തരത്തിൽ പൊട്ടിത്തെറിയ്ക്കുന്നത്?. ഇതിൽ നിന്നും എങ്ങനെ രക്ഷനേടാം?.
ബാറ്ററിയിൽ ഉണ്ടാകുന്ന കേടാണ് പ്രധാനമായും മൊബൈൽ ഫോണിനെ പൊട്ടി്‌ത്തെറിയിലേക്ക് നയിക്കുന്ന പ്രധാന കാരണം. ബാറ്ററി പല കാരണങ്ങൾ കൊണ്ടും കേടാകും. അമിതമായി ഫോൺ ചാർജ് ചെയ്യുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. മുഴുവനായതിന് ശേഷവും വീണ്ടും ഫോൺ ചാർജിംഗിൽ തന്നെ കിടക്കുന്നത് ഫോൺ ചൂടാകുന്നതിന് കാരണം ആകും. ചൂട് കൂടുമ്പോൾ പൊട്ടിത്തെറിയിക്കുകയും അതുവഴി പരിക്കേൽക്കുകയും ചെയ്യും. അതുകൊണ്ട് മൊബൈൽ ചാർജ് ആയി കഴിഞ്ഞാൽ ഉടനെ പ്ലഗ്ഗിൽ നിന്നും ഊരിയെടുക്കുക. ചാർജ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഫോൺ വളരെ പെട്ടെന്ന് ചൂടാകുന്നതിന് കാരണം ആകും.
മൊബൈൽ ഫോണിൽ ചൂട് നേരിട്ടേൽക്കുന്ന സാഹചര്യം ഒഴിവാക്കുക. പോക്കറ്റിൽ കിടക്കുന്ന ഫോൺ പൊട്ടിത്തെറിയ്ക്കാൻ പലപ്പോഴും കാരണം ആകുന്നത് വെയിലാണ്. അത് പോലെ ഫോണിന്റെ ബാറ്ററിയിൽ വെള്ളം നനഞ്ഞിട്ടുണ്ടെങ്കിൽ ഫോൺ ഉപയോഗിക്കാതെ ഇരിക്കുക. മൊബൈൽ കടയിൽ കാണിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ ഫോൺ ഉപയോഗിക്കാവൂ.
ഒരുപാട് നേരം ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇതും ഫോൺ ചൂടാകുന്നതിനും പൊട്ടിത്തെറിയ്ക്കുന്നതിനും കാരണമാകും. നിലവാരമുള്ള ചാർജറുകൾ മാത്രം ഉപയോഗിക്കുക. ഫോണിന്റെ അതേ കമ്പനി ചാർജറുകൾ മാത്രം ഉപയോഗിക്കുക. ഫോണുകൾ എല്ലായ്‌പ്പോഴും ഗുണമേന്മയുള്ള കമ്പനിയുടേത് ആണെന്ന് ഉറപ്പുവരുത്തണം.
കാറിന്റെ ഡാഷ് ബോർഡിലും പാചകം ചെയ്യുമ്പോൾ സ്റ്റൗവിന് താഴെയും ആയി ഫോൺ വയ്ക്കാതെ ഇരിക്കുക. ഇത് ഫോൺ ചൂടാകുന്നതിനും പൊട്ടിത്തെറിയ്ക്കുന്നതിനും കാരണമാകും.
Discussion about this post