ന്യൂഡൽഹി: ജോലി സമ്മർദ്ദത്തെ തുടർന്ന് ഏണസ്റ്റ് യംഗ് ഇന്ത്യ കമ്പനി ജീവനക്കാരി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം. ഇവൈയിലെ ജീവനക്കാരിയായ 26കാരി അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങൾ അന്വേഷിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴിൽ അന്തരീക്ഷമാണെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്ലാജെ പറഞ്ഞു.
‘അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ ദാരുണമായ വേർപാടിൽ അഗാധമായ ദുഃഖമുണ്ട്. നീതി ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും തൊഴിൽ മന്ത്രാലയം പരാതി ഔദ്യോഗികമായി ഏറ്റെടുത്തിട്ടുണ്ടെന്നും’ ശോഭ കരന്ദ്ലാജെ എക്സിൽ ഒരു എക്‌സിൽ കുറിച്ചു.
മകളുടെ മരണത്തിന് പിന്നാലെ, പെൺകുട്ടിയുടെ അമ്മ ഏണസ്റ്റ് ആൻഡ് യംഗ് ഇന്ത്യയുടെ മേധാവിക്ക് എഴുതിയ കത്ത് പുറത്ത് വന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാർച്ചിൽ ഇവൈയിൽ ചേർന്ന അന്ന സെബാസ്റ്റ്യൻ പേരയിൽ പൂനെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂലൈ 20ന് ആണ് മരിച്ചത്.
Discussion about this post