ന്യൂഡൽഹി; പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. രാഹുൽഗാന്ധിയെ പരാജയപ്പെട്ട ഉത്പ്പന്നമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പൊതുജനം ആവർത്തിച്ച് നിരസിക്കുകയും രാഷ്ട്രീയമായ നിർബന്ധംമൂലം വിപണിയിൽ ഇറക്കേണ്ടിയും വന്ന പരാജയപ്പെട്ട ഉൽപ്പന്നത്തെ പോളിഷ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നിങ്ങളെന്ന് നദ്ദ പറഞ്ഞു.
നിങ്ങൾ പ്രധാനമന്ത്രിക്ക് അയച്ച കത്ത് വായിച്ചപ്പോൾ, നിങ്ങൾ പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് എനിക്ക് തോന്നി. കത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ കൊള്ളരുതായ്മകൾ നിങ്ങൾ മറന്നതോ അല്ലെങ്കിൽ മനപൂർവം അവഗണിച്ചതോ ആണെന്ന് തോന്നുന്നു, അതിനാൽ ആ കാര്യങ്ങൾ വിശദമായി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നി. രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടി അതിന്റെ പ്രശസ്തനായ രാജകുമാരന്റെ സമ്മർദത്തിന് വഴങ്ങി ഇപ്പോൾ കോപ്പി പേസ്റ്റ് പാർട്ടിയായി മാറിയതിൽ ഖേദമുണ്ടെന്ന് നദ്ദ കൂട്ടിച്ചേർത്തു.
രാഹുൽ ഇന്ത്യ വിരുദ്ധശക്തികളുടെ പിന്തുണ തേടുന്നു. കോൺഗ്രസ് എന്തിനാണ് രാഹുലിന്റെ പേരിൽ അഭിമാനം കൊള്ളുന്നത്. രാജ്യത്ത് ജാതീയമായ വിഭജനത്തിന് രാഹുൽ പ്രേരിപ്പിക്കുന്നു. മോദിക്കെതിരെയുള്ള ആക്രമണത്തിൽ ഖാർഗെ എന്തു കൊണ്ട് മൗനം പാലിക്കുന്നെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post