ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടക ഹുൻസൂരിൽ ആണ് അപകടം നടന്നത്. എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.
രാത്രി 12 മണിയോടെയാണ് സംഭവം. ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. പെരുന്തൽമണ്ണയിലേക്ക് വന്നിരുന്ന ബസ് കുത്തനെ മറിയുകയായിരുന്നു.
യാത്രക്കാരിൽ പലരും മലയാളികളാണ്. അപകട സമയം എല്ലാവരും ഉറക്കത്തിലായിരുന്നു. പരിക്കേറ്റവരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
Discussion about this post