എറണാകുളം: അപകീർത്തിപ്പെടുത്തുന്നതായി ആരോപിച്ച് പോലീസിൽ പരാതി നൽകി നടി റിമ കല്ലിങ്കൽ. ലഹരി ഉപയോഗിക്കുന്നതായുള്ള ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ റിമയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിലാണ് നടി പോലീസിന് പരാതി നൽകിയത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ചിലർ തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് റിമയുടെ പരാതിയിൽ പറയുന്നത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് നടി പരാതി നൽകിയത്. ഇ മെയിൽ ആയിട്ടായിരുന്നു പരാതി കൈമാറിയത്. ത്‌ന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അവാസ്തവമായ കാര്യങ്ങളാണ് പ്രചരിക്കുന്നത് എന്ന് നടി പറയുന്നു. ചിലർ വ്യക്തിഹത്യ ചെയ്യുന്നു. സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്നു. തന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്നും റിമ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലഹരി ഉപയോഗം പുറത്തുവന്നതിന് പിന്നാലെയാണ് സുചിത്ര റിമയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. വീട്ടിൽ റിമ ലഹരിപ്പാർട്ടി നടത്താറുണ്ടെന്ന് ആയിരുന്നു സുചിത്രയുടെ വെളിപ്പെടുത്തൽ.
Discussion about this post