ഡല്‍ഹി : ദേശീയപാത 966-ല്‍ മണ്ണാര്‍ക്കാട്ട് മൂന്നു കിലോമീറ്റര്‍ നാലുവരിയാക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ 7.61 കോടി രൂപ അനുവദിച്ചു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടശേഷം ചീഫ് സെക്രട്ടറി ജിജി തോംസണാണ് ഇക്കാര്യം അറിയിച്ചത്.
നഗരവികസനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും ജിജി തോംസണ്‍ അറിയിച്ചു.
നൂറു സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കാന്‍ തീരുമാനിച്ചതില്‍ 80 എണ്ണമാണ് തെരഞ്ഞെടുത്തത്. ബാക്കി 20ല്‍ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ നഗരങ്ങളെ ഉള്‍പ്പെടുത്താന്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
മണ്ണാര്‍ക്കാട് ദേശീയപാതയിലെ കൈയേറ്റം ഒഴിപ്പിച്ചും വളവുകള്‍ നിവര്‍ത്തിയും കേരളം നല്കിയ വികസനപദ്ധതി അംഗീകരിച്ചാണു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്ന് ചീഫ് സെക്രട്റി പറഞ്ഞു.
കോഴിക്കോട് ഭാഗത്തുനിന്നുള്ള ദേശീയപാത 17ഉം പാലക്കാട്ട് ദേശീയപാത 47 ഉം യോജിക്കുന്ന ഭാഗമാണിത്.
Discussion about this post