എറണാകുളം: നർത്തകിയും മുൻ ഭാര്യയുമായ മേതിൽ ദേവിക ആദ്യമായി അഭിനയിച്ച ചിത്രം ‘ കഥ ഇതുവരെ’ തിയറ്ററിൽ എത്തി കണ്ട് നടനും എംഎൽഎയുമായ മുകേഷ്. കഥ ഇതുവരെ വളരെ നല്ല ചിത്രമാണെന്ന് മുകേഷ് പ്രതികരിച്ചു. ഇന്നായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.
വളരെ നല്ല ചിത്രമാണ്. അവസാനം അങ്ങിനെ ഒരു ട്വിസ്റ്റ് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മുകേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പുതുമുഖ താരമായ നായികയുടെ പ്രകടനത്തെക്കുറിച്ചും മാദ്ധ്യമങ്ങൾ മുകേഷിനോട് ചോദിച്ചിരുന്നു. പുതുമുഖമോ?, നായിക തന്റെ ഭാര്യയാണെന്ന് ആയിരുന്നു മുകേഷ് ഇതിന് നൽകിയ മറുപടി.
മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് കഥ ഇതുവരെ. ബിജു മേനോൻ ആണ് സിനിമയിലെ നായകൻ. വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, അപ്പുണ്ണി ശശി, കിഷോർ സത്യ, തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.
Discussion about this post