Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അമ്മമാർ പോകുമ്പോൾ മക്കൾ അനാഥരാകും; മലയാള സിനിമ ഈ നിമിഷം അനുഭവിക്കുന്നതും ഈ അനാഥത്വം; കവിയൂർ പൊന്നമ്മയെക്കുറിച്ച് വൈകാരിക കുറുപ്പുമായി മഞ്ജു വാര്യർ

by Brave India Desk
Sep 21, 2024, 07:01 am IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടി മഞ്ജു വാര്യർ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സിനിമയിൽ കവിയൂർ പൊന്നമ്മയുടെ മകളായി അഭിനയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, അതിൽ അതിയായ സങ്കടം ഉണ്ടെന്നും താരം പറഞ്ഞു.

സിനിമയിൽ കവിയൂർ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയിൽപ്പോലും എനിക്ക് അഭിനയിക്കാനായിട്ടില്ല. ഇത് ഓർത്ത് പലപ്പോഴും സങ്കടപ്പെട്ടിട്ടുണ്ട്. ചേച്ചിയുടെ മക്കളായി അഭിനയിക്കാൻ കഴിയാത്ത ചുരുക്കം ചിലരേയുള്ളു. അതിലൊരാളാണ് താൻ. എനിക്ക് പിറക്കാതെ പോയ അമ്മയാണ് കവിയൂർ പൊന്നമ്മയെന്നും മഞ്ജു വ്യക്തമാക്കി.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഞാൻ പലപ്പോഴും ഓർത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്. സിനിമയിൽ കവിയൂർ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയിൽപ്പോലും എനിക്ക് അഭിനയിക്കാനായിട്ടില്ല. മലയാളസിനിമയിൽ അമ്മയെന്നാൽ പൊന്നമ്മച്ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവർ അപൂർവം. അതിലൊരാളാണ് ഞാൻ. സിനിമയിൽ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി!

അതുകൊണ്ടുതന്നെ എന്റെ ഓർമയിൽ ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളിൽ വച്ചുള്ള കൂടിക്കാഴ്ചകളിൽ ഞാൻ ആ അമ്മമനസ്സിലെ സ്നേഹം അടുത്തറിഞ്ഞു. ചേച്ചിയുടെ സഹോദരി കവിയൂർ രേണുകച്ചേച്ചിയുമൊത്ത് ‘കണ്ണെഴുതിപൊട്ടും തൊട്ട്’ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചില ആംഗിളുകളിൽ പൊന്നമ്മച്ചേച്ചിയെ ഓർമിപ്പിക്കും രേണുകച്ചേച്ചിയും. അന്ന് കൺമുന്നിൽ പൊന്നമ്മച്ചേച്ചിയുള്ളതുപോലെ തോന്നിയിട്ടുണ്ട്,പലവട്ടം.

കുട്ടിക്കാലം തൊട്ടേ അമ്മയായി മാത്രമേ പൊന്നമ്മച്ചേച്ചിയെ സിനിമയിൽ കണ്ടിട്ടുള്ളൂ. ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കിൽ എന്ന് കാണുന്നവരെ മുഴുവൻ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗി. നമ്മുടെ വീട്ടുമുറ്റത്തുനിന്നോ അടുക്കളയിൽ നിന്നോ പൂജാമുറിയിൽ നിന്നോ സ്‌ക്രീനിലേക്ക് കയറി വന്നൊരാൾ എന്നേ തോന്നുമായിരുന്നുള്ളൂ പൊന്നമ്മച്ചേച്ചിയെ കാണുമ്പോൾ. അത്രത്തോളം സ്വാഭാവികമായ ശൈലി. യഥാർഥത്തിൽ അത് അഭിനയമായിരുന്നില്ല,ഒരമ്മയുടെ പെരുമാറ്റമായിരുന്നു.

പൊന്നമ്മച്ചേച്ചി കൂടി പോകുന്നതോടെ അത്തരം അമ്മമാരുടെ പരമ്പരയുടെ അവസാനകണ്ണി കൂടിയാണ് ഇല്ലാതാകുന്നത്. സുകുമാരിയമ്മ,മീനച്ചേച്ചി, ശ്രീവിദ്യാമ്മ,കെ.പി.എ.സി ലളിതച്ചേച്ചി…ഇന്നലെകളിൽ നമ്മൾ സ്നേഹിച്ച അമ്മമാരൊക്കെ യാത്രയായി. അമ്മമാർ പോകുമ്പോൾ മക്കൾ അനാഥാരാകും. അത്തരം ഒരു അനാഥത്വമാണ് മലയാളസിനിമയും ഈ നിമിഷം അനുഭവിക്കുന്നത്.

Tags: kaviyoor ponnammamanju warrier
Share30TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies