എറണാകുളം: രജനികാന്തിന്റ പുതിയ ചിത്രം വേട്ടൈയ്യനിൽ വില്ലൻ വേഷത്തിൽ മലയാളി താരം സാബു മോൻ. സിനിമയുടെ പ്രിവ്യു വീഡിയോയിലാണ് സാബുവിന്റെ കഥാപാത്രത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവിധ ഭാഷകളിൽ നിന്നുമുള്ള വമ്പൻ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ഇപ്പോൾ തന്നെ ലഭിച്ചിട്ടുള്ളത്.
സിനിമയിൽ സാബുവുള്ളതായുള്ള ഒരു സൂചനയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഇതിനിടെ പ്രിവ്യൂവിൽ സാബുവിനെ കണ്ടതോടെ വലിയ ആകാംഷയിലാണ് സിനിമാ ആരാധകർ. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ എന്നിവർ സിനിമയിൽ ഉണ്ട്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ , രോഹിണി എന്നിവരാണ് മഞ്ജുവിനും ഫഹദ് ഫാസിലിനും പുറമേയുള്ളത്.
ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ഞ്ജാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടൈയ്യൻ. എസ് ആർ കതിർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് ആണ്.
നേരത്തെ ഈ സിനിമയിലെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ഇതിനിടെ ഇറങ്ങിയ പ്രിവ്യൂ വീഡിയോയും ആളുകൾ ഏറ്റെടുത്തിട്ടുണ്ട്.
Discussion about this post