ന്യൂഡൽഹി: സൗരയൂഥത്തിലെ ഏറ്റവും അവസാനത്തെ ഗ്രഹമായ നെപ്റ്റ്യൂൺ ഇന്ന് ആകാശത്ത് ദൃശ്യമാകും. ഇന്ത്യയിൽ നിന്നും ഗ്രഹത്തെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമാണ് നെപ്റ്റ്യൂൺ.
ഭൂമിയ്ക്ക് അഭിമുഖമായി നെപ്റ്റിയൂൺ എത്തുന്നതോടെയാണ് ഗ്രഹത്തെ ആകാശത്ത് കാണാൻ കഴിയുക. പച്ച കലർന്ന നീല നിറമായിരിക്കും ഗ്രഹത്തിന്. സൂര്യനിൽ നിന്നും വളരെ അകലെ ആയതിനാൽ മഞ്ഞിനാൽ മൂടപ്പെട്ട് കിടക്കുകയാണ് നെപ്റ്റ്യൂൺ. അതിനാലാണ് പച്ച കലർന്ന നീല നിറത്തിൽ കാണപ്പെടുന്നത്. ആകാശത്ത്നെപ്റ്റ്യൂൺ ദൃശ്യമാകുന്ന സാഹചര്യത്തിൽ വലിയ ആകാംഷയിലാണ് ഗവേഷകർ.
ഇന്ന് രാത്രി സൂര്യൻ- ഭൂമി- നെപ്റ്റിയൂൺ എന്ന തരത്തിലായിരിക്കും ഗ്രഹ വിന്യാസം. ഭൂമിയ്ക്ക് ഏറ്റവും അടുത്തായിട്ടായിരിക്കും നെപ്റ്റിയൂണിന്റെ സ്ഥാനം. ഇതിനാലാണ് നെപ്റ്റ്യൂൺ ദൃശ്യമാകുന്നത്. കിഴക്ക് ഭാഗത്തായിരിക്കും ഗ്രഹത്തെ കാണാൻ കഴിയുക എന്നാണ് വിവരം. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ പ്രതിഭാസം സംഭവിക്കാറുള്ളത്.
ഗ്രഹത്തെ നിരീക്ഷിക്കുന്നതിനായി ഡൽഹിയിൽ സജ്ജീകരണങ്ങൾ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഗ്രഹത്തെ കാണാൻ ആളുകളും വലിയ ആകാംഷയിൽ ആണ്. മറ്റ് രാജ്യങ്ങളിലും ഗ്രഹം ദൃശ്യമാകും എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
Discussion about this post