ജെറുസലേം; കഴിഞ്ഞ ദിവസം ലെബനനിൽ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖ്വിൽ ആണെന്ന് സ്ഥിരീകരണം. ഭീകരസംഘടന തന്നെയാണ് ഇബ്രാഹിമിന്റെ മരണം സ്ഥിരീകരിച്ചത്. വിശുദ്ധപോരാട്ടത്തിൽ ഏർപ്പെട്ടിരുന്ന ഇബ്രാഹിം അലിയും അദ്ദേഹത്തിൻറെ സഹോദരൻമാരായ ധീരനായകൻമാരോടൊപ്പം രക്തസാക്ഷിതത്വത്തിലേക്ക് ചേർന്നിരിക്കുന്നു, വിശുദ്ധ പോരാട്ടവും ജോലിയും മുറിവുകളും ത്യാഗങ്ങളും വെല്ലുവിളികളും നേട്ടങ്ങളും വിജയങ്ങളുമെല്ലാം നിറഞ്ഞ അനുഗ്രഹീത ജീവിതത്തിന് ശേഷം. എന്നും ഹിസ്ബുള്ള കഴിഞ്ഞ ദിവസം പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ഹിസ്ബുള്ളയുടെ റദ്വാൻ യൂണിറ്റ് തലവൻ ഇബ്രാഹിം അഖ്വിലാണ് കൊല്ലപ്പെട്ടത്. സൈനിക ഓപ്പറേഷനുകളുടെ തലവനായ ഇയാളുടെ തലയ്ക്ക് അമേരിക്ക കോടികൾ പാരിതോഷം പ്രഖ്യാപിച്ചിട്ടുണ്ട്. 1983 ൽ ബെയ്‌റൂട്ടിലെ യുഎസ് എംബസിയ്ക്കും യുഎസ് മറൈൻ ബാരക്കിനും സമീപം നടന്ന രണ്ട് ട്രക്ക് ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനാണ് ഇയാൾ. ഈ ആക്രമണങ്ങളിൽ ഏകദേശം 300 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം ഇസ്രായേലിന്റെയും അമേരിക്കയുടെയും ഹിറ്റ് ലിസ്റ്റിൽ ഇബ്രാഹിം ഉണ്ടായിരുന്നു. 2019 ലാണ് ഇബ്രാഹിമിനെ ആഗോളഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും 7 ദശലക്ഷം ഡോളർ അഥവാ ഏകദേശം 58 കോടി ഇന്ത്യൻരൂപ തലയ്ക്ക് വിലയിടുകയും ചെയ്തതത്.
ഇബ്രാഹിമിന്റെ നേതൃത്വത്തിസാണ് വടക്കൻ ഇസ്രായേലിനെ ആക്രമിക്കുന്നതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. 1980 കളിലാണ് ഇയാൾ ഹിസ്ബുള്ളയുടെ ഭാഗമാകുന്നത്.
Discussion about this post