ഡല്‍ഹി: എഫ-16 യുദ്ധവിമാനങ്ങള്‍ അമേരിക്ക പാക്കിസ്ഥാനു വില്‍ക്കുന്നു. ഒബാമ ഭരണകൂടം വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 70 കോടി അമേരിക്കന്‍ ഡോളറിനാണ് യുദ്ധവിമാനങ്ങള്‍ കൈമാറുന്നത്. നീക്കത്തില്‍ ഇന്ത്യ ശക്തമായ അസന്തുഷ്ടി അറിയിച്ചു.
യുദ്ധവിമാനങ്ങള്‍ പാകിസ്താന് വില്‍ക്കാനുള്ള അമേരിക്കയുടെ തീരുമാനം നിരാശാജനകമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. ചരിത്രം പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം അറിയിച്ചു.തീവ്രവാദത്തിനെതിരേ പോരാടാനുള്ള സഹായമെന്ന നിലയിലാണ് പാക്കിസ്ഥാന് അമേരിക്ക യുദ്ധ വിമാന കൈമാറ്റം നടത്തുന്നത്. എന്നാല്‍, ഇത് എത്രകണ്ട് ഫലപ്രദമാകുമെന്ന് കണ്ടറിയണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി യുദ്ധ വിമാന കൈമാറ്റത്തിലുള്ള രാജ്യത്തിന്റെ എതിര്‍പ്പ് അറിയിക്കുമെന്നും വിദേശകാര്യമന്ത്രാലയ
Discussion about this post