മണിപ്പൂർ: മ്യാൻമാറിൽ നിന്നും ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പുതുതായി ട്രെയിനിങ് കിട്ടിയ 900 ത്തോളം കുക്കി തീവ്രവാദികൾ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് സൈന്യം മേഖലയിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലീസ് ഡയറക്ടർ ജനറൽ, സുരക്ഷാ ഉപദേഷ്ടാവ്, ഹോം കമ്മീഷണർ എന്നിവർക്ക് നൽകിയ രഹസ്യാന്വേഷണ വിവരത്തിൻ്റെ പകർപ്പാണ് പുറത്തായത്. ഇതിനെ തുടർന്ന് സംസ്ഥാനത്തെ മെയ്തി ഭൂരിപക്ഷ താഴ്‌വരയിൽ ആശങ്ക ഉയർന്നിട്ടുണ്ട്.
ഡ്രോൺ അധിഷ്ഠിത ബോംബുകൾ, പ്രൊജക്‌ടൈലുകൾ, മിസൈലുകൾ, ജംഗിൾ വാർഫെയർ എന്നിവയിൽ പുതുതായി പരിശീലനം നേടിയ 900-ലധികം കുക്കി തീവ്രവാദികൾ മ്യാൻമറിൽ നിന്ന് മണിപ്പൂരിലേക്ക് കടന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് സെപ്റ്റംബർ 16-ലെ ഇൻപുട്ട് പറയുന്നു. തീവ്രവാദികളെ 30 യൂണിറ്റുകളായി തിരിച്ചിട്ടുണ്ടെന്നും അവർ “പരിധിയിൽ ചിതറിക്കിടക്കുകയാണെന്നും” “2024 സെപ്റ്റംബർ 28 ഓടെ മെയ്തേയ് ഗ്രാമങ്ങളിൽ കോർഡിനേറ്റഡ് ആക്രമണം നടത്താൻ സാധ്യതയുണ്ട്” എന്നുമാണ് വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.
അതെ സമയം സൈന്യം അതീവ ജാഗ്രതയിലാണെന്നും, കുക്കി തീവ്രവാദികളെ കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും, ശക്തമായ തിരിച്ചടി തന്നെ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മണിപ്പൂർ മുഖ്യമന്ത്രി ബീരേന് സിംഗ് പറഞ്ഞു.
9-10 അടി നീളവും ഏകദേശം 30 കി.ഗ്രാം ഭാരവുമുള്ള ഒരു വിക്ഷേപിക്കാത്ത ഒരു റോക്കറ്റും മൂന്ന് വിക്ഷേപിച്ച റോക്കറ്റുകളും അതിനുശേഷം കണ്ടെടുത്തതായി സിംഗ് പറഞ്ഞു. സാധ്യതയുള്ള ഭീഷണികളെ ഫലപ്രദമായി നേരിടാൻ സുരക്ഷാ സേന ഇതുവരെ 468 ബങ്കറുകൾ നശിപ്പിച്ചതായും “ഇതുവരെ, 15-17 ഡ്രോണുകൾ വിജയകരമായി ജാം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post