മുംബൈ: നിർമ്മിത ബുദ്ധിയുടെ കടന്നു വരവോടെ എല്ലാ മേഖലയിലും മനുഷ്യർ ഇല്ലാതാകുമോ എന്നാണ് ലോകം ഇപ്പോൾ ഉറ്റു നോക്കികൊണ്ടിരിക്കുന്നത്. ക്രിയേറ്റിവ് മേഖലയിൽ അത്തരമൊരു സാധ്യത ഇല്ല എന്നാണ് പലരും കരുതിയത്. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് തന്റെ സിനിമയിൽ മുഴുവനായും സംഗീത സംവിധായകനെ ഒഴിവാക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രാം ഗോപാൽ വർമ്മ.
പുതിയ ചിത്രമായ സാരിയിൽ ആണ് എ ഐ പരീക്ഷണവുമായി രാംഗോപാൽ വർമ്മ രംഗത്ത് വന്നിരിക്കുന്നത് . ചിത്രത്തിലെ പാട്ടുകളും പശ്ചാത്തലസംഗീതവും ഉൾപ്പടെ മുഴുവനും കൈകാര്യം ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് എന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം.
“എഐ ആപ്പുകൾ ഉപയോഗിച്ചുള്ള സംഗീതം മാത്രമുള്ള ആർജിവി-ഡെൻ ഞാനും എന്റെ പാർട്ടണർ രവി വർമ്മയും ചേർന്ന് തുടങ്ങുന്ന വിവരം അറിയിക്കട്ടെ. സാരി എന്ന പുതിയ ചിത്രത്തിൽ എഐയാണ് മ്യൂസിക്ക് ചെയ്തിട്ടുള്ളത്. മറ്റൊരർത്ഥത്തിൽ ഈ സിനിമയിലെ പാട്ടും പശ്ചാത്തല സംഗീതവും എല്ലാം എഐ ആണ്. രാം ഗോപാൽ വർമ്മ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. താമസിയാതെ സംഗീതരംഗം എഐ കീഴടക്കുമെന്നും അദേഹം പറഞ്ഞു. “
Discussion about this post