വാഷിംങ്ടൺ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. നരേന്ദ്രമോദി തന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുവെന്ന് ബൈഡൻ പറഞ്ഞു. ഡെലാവറിലെ വിൽമിങ് ടണിൽ ബൈഡന്റ് വസതിയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പരാമർശം. കൂടിക്കാഴ്ചയുടെ ഫോട്ടോകൾ പങ്കുവെച്ച്,ഇന്ത്യ – യുഎസ് പങ്കാളിത്തം ചരിത്രത്തിലെ ഏതു കാലത്തേക്കാളും കൂടുതൽ ശക്തവും ചലനാത്മകവുമാണെന്ന് ജോ ബൈഡൻ സാമൂഹിക മാദ്ധ്യമമായ എക്‌സിൽ കുറിച്ചു. ഞങ്ങൾ ഓരോ തവണ ഇരിക്കുമ്പോഴും സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്താനുള്ള പ്രധാനമന്ത്രി മോദിയുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇന്നും വ്യത്യസ്തമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉഭയകക്ഷി യോഗത്തിൽ ഇരു നേതാക്കളും പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്തു. ‘ഡെലാവറിലെ ഗ്രീൻവില്ലിലുള്ള യുഎസ് പ്രസിഡന്റിന്റെ വസതിയിൽ എനിക്ക് ആതിഥ്യമരുളിയതിന് പ്രസിഡന്റ് ബൈഡന് ഞാൻ നന്ദി പറയുന്നു. ഞങ്ങളുടെ ചർച്ചകൾ അങ്ങേയറ്റം ഫലപ്രദമായിരുന്നു. യോഗത്തിൽ പ്രാദേശികവും ആഗോളവുമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി അമേരിക്കയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി എത്തിയത്. ത്രിദിന സന്ദർശനത്തിനായി യുഎസിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് ഫിലാഡൽഫിയയിൽ എത്തിയപ്പോൾ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
അതേസമയം പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ജോ ബൈഡനെയും കൂടാതെ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ആന്റണി അൽബനീസ് എന്നിവർ പങ്കെടുക്കുന്നുണ്ട്.
Discussion about this post