ന്യൂഡൽഹി; ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി താരം സഞ്ജു സാംസണിനെ പരസ്യമായി അധിക്ഷേപിച്ച് പേസ് ബോളർ അർഷ്ദീപ് സിംഗ്. ദുലീപ് ട്രോഫിക്കിടെ കഴിഞ്ഞയാഴ്ച ഇന്ത്യ എക്കെതിരെ ഇന്ത്യ ഡിയെ പ്രതിനിധീകരിച്ച് അർഷ്ദീപും സഞ്ജു സാംസണും കളിക്കുമ്പോഴായിരുന്നു സംഭവം.
ഇന്ത്യ എയുടെ ആദ്യ ഇന്നിംഗ്സിൽ അർഷ്ദീപ് സിംഗ് ബൗൾ ചെയ്യുമ്പോഴും സഞ്ജു സാംസൺ സ്റ്റമ്പിന് പിന്നിൽ നിൽക്കുമ്പോൾ ആയിരുന്നു സംഭവം നടന്നത്. 78ാം ഓവറിലെ ആദ്യ പന്തിൽ, അക്കൗണ്ട് തുറക്കാത്ത ഖലീൽ അഹമ്മദിനെതീരെ അർഷദീപ് പന്തെറിയുകയായിരുന്നു.സഞ്ജു സാംസണെ കൂടാതെ രണ്ട് ഫീൽഡർമാർ കൂടി സ്ലിപ്പ് കോർഡനിൽ നിലയുറപ്പിച്ചിരുന്നു. ഓവറിലെ ആദ്യ പന്തിൽ തന്നെ ഖലീലിനെ എഡ്ജ് ആക്കാൻ അർഷ്ദീപ് സിംഗിന് കഴിഞ്ഞു. എന്നാൽ, സഞ്ജു സാംസണിനും ഫസ്റ്റ് സ്ലിപ്പിൽ നിന്ന ദേവദത്ത് പടിക്കലിനും പന്ത് പിടിച്ചെടുക്കാൻ സാധിച്ചില്ല.
പന്ത് ഫീൽഡർമാരെ മറികടന്ന് പോയ ഉടൻ, പ്രകോപിതനായ അർഷ്ദീപ് സഹതാരങ്ങളെ അധിക്ഷേപിക്കുന്നത് കേട്ടു.വളരെ മോശമായ ഒരു പദം ഉപയോഗിച്ചാണ് ആ സമയം സഹതാരങ്ങളെ വിളിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നിരവധി സഞ്ജു ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്.
Discussion about this post