കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ ജയം കരസ്ഥാമാക്കി മലയാളികളുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. നോഹ സദൂയി, ക്വാമി പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകള്‍ നേടിയത്.
മലയാളി താരം പി.വി വിഷ്ണുവിന്റെ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ ആയിരിന്നു ആദ്യം മുന്നിലെത്തിയത്. ഗോൾ രഹിത ഒന്നാം പകുതിക്ക് ശേഷം, രണ്ടാം പകുതിയിലെ 59 ആം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ ഗോൾ വന്നത്. എന്നാൽ ഈസ്റ്റ് ബംഗാളിന്റെ സന്തോഷത്തിനു വെറും നാല് മിനിറ്റ് മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. ഒരു ഗോൾ വീണതോടെ ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്‌സ് പിന്നീട് ആക്രമണം ശക്തമാക്കുന്നു കാഴ്ചയാണ് കണ്ടത്.
6 3ാം മിനിറ്റില്‍ മൊറോക്കന്‍ താരം നോഹ സദൂയി കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി സമനില ഗോൾ നേടി എന്നാൽ ഇതേ തുടർന്ന് മത്സരം സമനിലയിലേക്ക് നീങ്ങുന്നുവെന്ന് തോന്നിച്ചെങ്കിലും ക്വാമി പെപ്രയുടെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു . 88ാം മിനിറ്റിലായിരുന്നു പെപ്രയുടെ ഗോള്‍ വീണത്.
സീസണില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു ജയവും ഒരു തോല്‍വിയും സഹിതം മൂന്ന് പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
Discussion about this post