വർഷങ്ങളായി, ജീവിതവും മരണവും രണ്ട് വിപരീത ശക്തികളായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും, ശാസ്ത്ര ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് സമീപകാല കണ്ടെത്തലുകൾ പുറത്ത് വന്നിരിക്കുന്നത്. ജീവിതവും മരണവും എന്ന രണ്ട് അതിരുകൾക്കപ്പുറത്തുള്ള ഒരു “മൂന്നാം അവസ്ഥ” ഉണ്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തലുകൾ പറയുന്നത്.
മരണപ്പെട്ട ജീവികളുടെ കോശങ്ങളിൽ നിന്ന് ഉണ്ടാകുന്ന പുതിയ മൾട്ടിസെല്ലുലാർ ജീവരൂപങ്ങൾ ഉണ്ടാകുന്നുവെന്നാണ് പുതിയ കണ്ടെത്തലുകൾ. ഇത് ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ദീർഘകാല ധാരണകളെ വെല്ലുവിളിക്കുകയും സെല്ലുലാർ പ്രവർത്തനങ്ങളെ കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യുകയാണ്.
സാധാരണഗതിയിൽ, ഒരു ജീവിയുടെ പ്രവർത്തനങ്ങളുടെ മാറ്റാനാവാത്ത അവസാനമായിട്ടാണ് മരണത്തെ കണക്കാക്കുന്നത് . എന്നിട്ടും, ചില കോശങ്ങൾ മരണാനന്തരം പ്രവർത്തിക്കുന്നത് തുടരുന്നു. ഇത് നിഗൂഢമായ ചില ചോദ്യങ്ങളാണ് ഉയർത്തുന്നത്. ചില കോശങ്ങൾ മരണശേഷവും എങ്ങനെയാണ് നിലനിൽക്കുന്നത് , ഏതൊക്കെ സംവിധാനങ്ങളാണ് ഇത് പ്രാപ്തമാക്കുന്നത് ? എന്നിവയാണവ.
ഈയിടെ നടത്തിയ ഒരു പഠനത്തിൽ, ചില കോശങ്ങൾ ശരിയായ സാഹചര്യങ്ങൾക്കനുസൃതമായി എങ്ങനെ പുതിയ ജീവിത രൂപങ്ങളായി മാറുന്നുവെന്ന് അവർ നിരീക്ഷിച്ചു. ഈ കോശങ്ങൾക്ക് ഒരിക്കൽ പോഷകങ്ങളോ ഓക്സിജനോ ബയോഇലക്ട്രിസിറ്റിയോ നൽകിയാൽ മൾട്ടിസെല്ലുലാർ ഘടനകളായി പുനഃസംഘടിപ്പിക്കാനാകും. ഈ പുതിയ എൻ്റിറ്റികൾ അവയുടെ യഥാർത്ഥ ജീവശാസ്ത്രപരമായ റോളുകളുമായി ഒരിക്കലും ബന്ധമില്ലാത്ത പ്രവർത്തനങ്ങൾ ചെയ്യുന്നു.
ഈ കോശങ്ങളുടെ അതിജീവന സംവിധാനങ്ങൾ മനസ്സിലാക്കുന്നത് വൈദ്യശാസ്ത്രത്തിൽ ഭാവിയിലെ മുന്നേറ്റങ്ങൾക്ക് പ്രതീക്ഷ നൽകുന്നു. പല ഘടകങ്ങളും അനിശ്ചിതത്വത്തിലാണെങ്കിലും, മരണാനന്തര ജീവിതത്തിൻ്റെ നിഗൂഢത വെളിപ്പെടുത്തുന്നതിൽ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങൾ ഒരു പുതിയ പാത തന്നെയാണ് തുറന്നിടുന്നത്
Discussion about this post