ഡല്‍ഹി: ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട ഭീകരന് അഫ്സല് ഗുരുവിന് ജെ്എന്യുവില് ചിലര്‍ അനുസ്മരണ യോഗം സംഘടിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് നല്‍കുമെന്ന് ആര്‍മി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
2001 ഡിസംബര്‍ 13ന് നടന്ന ആക്രമണത്തില്‍ അഞ്ച് തീവ്രവാദികള്‍ ഉള്‍പ്പടെ 12 പേര് കൊല്ലപ്പെട്ടിരുന്നു.
രാജ്യദ്രോഹക്കുറ്റത്തിന് വിദ്യാര്‍ത്ഥി യുണിയന്‍ ചെയര്മാന് കന്‍ഹയ്യ കുമാര്‍ ഉള്‍പ്പടെയുള്ള സമരക്കാരെ അറസ്റ്റ് ചെയതിരുന്നു. വിശയത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നാണ് കരുതുന്നത്.
Discussion about this post