ബംഗളൂരു : യുവതിയെ കൊലപ്പെടുത്തി ഫ്രഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ സുഹൃത്തായ ബാർബർ ഷോപ്പ് ജീവനക്കാരൻ കസ്റ്റഡിയിൽ. ഇയാൾ ഇടയ്ക്കിടെ യുവതിയെ കാണാൻ അപ്പാർട്‌മെന്റിൽ എത്താറുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ വേണ്ടി കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമാണ് നെലമംഗല സ്വദേശി മഹാലക്ഷ്മിയുടെ (29) ശരീരഭാഗങ്ങൾ മുന്നേശ്വര ബ്ലോക്കിലെ അപ്പാർട്ട്മെന്റിൽ നിന്നും കണ്ടെത്തിയത്. അപ്പാർട്‌മെന്റിൽ നിന്ന് ദുർഗന്ധം വമിക്കാൻ ആരംഭിച്ചതോടെ അയൽക്കാർ യുവതിയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ എത്തി പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിൽ നിന്ന് ശരീരഭാഗങ്ങൾ ലഭിച്ചത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒറ്റയ്ക്കാണ് മഹാലക്ഷ്മി താമസിക്കുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. മറ്റെവിടെയെങ്കിലും വെച്ച് കൊല നടത്തിയ ശേഷം അപ്പാർമെന്റിലെത്തിച്ചതാകാം എന്ന് പോലീസ് സംശയിക്കുന്നു. അപ്പാർട്‌മെന്റിൽ നിന്ന് കൊലപാതകം നടത്തിയതിന്റെ തെളിവുകൾ കണ്ടെത്താനായിട്ടില്ല. യുവതിയുടെ ബന്ധുക്കളെ ഉൾപ്പെടെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Discussion about this post