എറണാകുളം : അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൾ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിൽ വിധി വരുന്നത് വരെ മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു.
ഹർജിയിൽ അന്തിമ തീരുമാനം വരും വരെ ലോറൻസിൻറെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ലോറൻസിന്റെ മൃതദേഹം നാല് മണിക്ക് തന്നെ മെഡിക്കൽ കോളേജിന് കൈമാറും.
മരണശേഷം മൃതദേഹം മെഡിക്കൽകോളേജിന് കൈമാറണമെന്ന് പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് ഹർജിയിൽ പറയുന്നത്. മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ തനിക്ക് താൽപര്യമില്ല. അതുകൊണ്ട് തന്നെ ഇതിൽ കോടതി ഇടപെടണമെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. വാർത്തയിലൂടെയാണ് അച്ഛന്റെ മൃതദേഹം കളമശേരി ആശുപത്രിക്ക് കൈമാറുന്ന വിവരം അറിയുന്നത്. മന്ത്രി രാജീവ് ആദ്യം പറഞ്ഞത് കുടുംബത്തിന്റെ ആഗ്രഹം എന്നാണ്. എന്നാൽ ഇപ്പോൾ പറയുന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു എന്നാണ്. എന്തായാലും അച്ഛൻ ഒരിക്കലും ഇത് പറഞ്ഞട്ടില്ല എന്നും മകൾ വ്യക്തമാക്കിയിരുന്നു.
Discussion about this post