ചണ്ഡീഗഡ്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ദളിത് വിരുദ്ധ പാർട്ടിയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ഫത്തേഹാബാദിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കോൺഗ്രസ് ദളിത് വിരുദ്ധ പാർട്ടിയാണ്. ദളിത് നേതാക്കളായ അശോക് തൻവാറിനേയും സെൽജയേയും കോൺഗ്രസ് എല്ലായ്പ്പോഴും അവഹേളിച്ചുവെന്നും പറഞ്ഞു. ദളിത് നേതാവ് സെൽജ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് അമിത് ഷായെ ഇത്തരത്തിൽ പറയാൻ പ്രേരിപ്പിച്ചത്.
വികസനത്തിന് ശേഷം സംവരണത്തിന്റെ ആവശ്യമില്ല. വികസനത്തിന് ശേഷം ഞങ്ങൾ സംവരണം നീക്കം ചെയ്യുമെന്ന് രാഹുൽ ഗാന്ധി അമേരിക്കയിൽ പറഞ്ഞിരുന്നു. എന്നാൽ നമ്മുടെ ഹരിയാന പൂർണമായും വികസിത സംസ്ഥാനമാണ്. നിങ്ങൾക്ക് സംവരണം വേണോ വേണ്ടയോ എന്ന് യോഗത്തിൽ ജനങ്ങളോടായി അമിത് ഷാ ചോദിച്ചു. എസ്‌സി എസ്ടി ഒബിസി സംവണം സംരംക്ഷിക്കാൻ നരേന്ദ്രമോദിക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ജമ്മു കശ്മീരിലെ 370 സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ നിലപാട് ഒരിക്കൽ കൂടെ അദ്ദേഹം ആവർത്തിച്ചു. എന്നാൽ രാഹുൽ ഗാന്ധിയും ജമ്മുവിലെ നാഷണൽ കോൺഫറൻസും പറയുന്നത് ഞങ്ങൾ ആർട്ടിക്കിൾേ 370 തിരികെ കൊണ്ടുവരുമെന്നും എല്ലാ തീവ്രവാദികളെ വിട്ടയക്കുമെന്നാണ്. എന്നാൽ രാഹുൽ ബാബ നിങ്ങളുടെ മൂന്നാം തലമുറ വന്നാലും ആർട്ടിക്കിൾ 370 തിരിച്ചുവരില്ല.
ബിജെപി എങ്ങനെ ഭരിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹാരണമാണ് ഹരിയാന. നേരത്തെ ഹരിയാനയിൽ രണ്ട് പാർട്ടികളുടെ സർക്കാരുകൾ മാറി വന്നിരുന്നു. ഒരു പാർട്ടി അധികാരത്തിൽ വന്നപ്പോൾ അഴിമതിയും മറ്റേ പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഗുണ്ടാപ്രചാരണവും വർദ്ധിച്ചു. എന്നാൽ ബിജെപി സർക്കാർ രൂപികരിച്ചപ്പോഴാ… നിങ്ങൾ തന്നെ ആലോചിച്ചാൽ മതിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post