തൃശൂർ : പി.വി.അൻവറിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പിന് സർക്കാർ വഴങ്ങില്ലെന്നും പറഞ്ഞ് മനസിലാക്കുമ്പോൾ വഴങ്ങിയില്ലെങ്കിൽ സർക്കാർ സർക്കാരിന്റെ വഴിക്കു നീങ്ങുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. സി.പി.എം തൃശൂരിൽ സംഘടിപ്പിച്ച അഴീക്കോടൻ ദിനാചരണ ചടങ്ങിലാണ് അൻവറിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി രംഗത്ത് വന്നത്. മാദ്ധ്യമങ്ങൾ ചിലരെ വല്ലാതെ പൊക്കിക്കാണിക്കുന്നു. അതിന് ആയുസ് കുറവാണ് എന്നായിരുന്നു മുഖ്യമന്ത്രി നടത്തിയ പരാമർശം.
ഇതോടു കൂടി അൻവറും മുഖ്യമന്ത്രിയും തമ്മിലുള്ള സ്പർദ്ധ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ മുഖ്യമന്ത്രിയോടൊപ്പം നിൽക്കുന്ന ഫോട്ടോ അൻവർ മാറ്റിയത്. അതിനു പകരമായി ജനങ്ങളോടൊപ്പം നിൽക്കുന്ന ഫോട്ടോയാണ് അൻവർ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതെ സമയം അൻവർ പാർട്ടിക്കുള്ളിൽ കൂടുതൽ ഒറ്റപെട്ടു വരുകയാണ്, പ്രധാനപ്പെട്ട നേതാക്കളെല്ലാം അൻവറിനെതിരെ രംഗത്ത് വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
Discussion about this post