ലക്‌നൗ: വിധവയായ മാതാവിനെ ബലാത്സംഗം ചെയ്ത യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മുഹമ്മദ് ആബിദ് എന്നയാൾക്കെതിരെ ബുലന്ദ്ഷഹർ അതിവേഗകോടതിയാണ് ശിക്ഷവിധിച്ചത്. തടവ് ശിക്ഷ കൂടാതെ 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
2023 ജനുവരി 16 ന് മാതാവ് കന്നുകാലികൾക്കായി പുല്ല് ശേഖരിക്കാൻ കാട്ടിലേക്ക് പോയ സമയത്താണ് ബലാത്സംഗത്തിനിരയാക്കിയത്. പീഡനത്തിനിരയായ സ്ത്രീ പിന്നീട് തന്റെ ഇളയ മകനെ വിവരം അറിയിക്കുകയായിരുന്നു. എന്റെ ഭർത്താവിന്റെ മരണശേഷം, ഞാൻ അവന്റെ ഭാര്യയെപ്പോലെ ജീവിക്കണമെന്ന് എന്റെ മകൻ ആഗ്രഹിച്ചുവെന്ന് ഇര പോലീസിൽ മൊഴി നൽകി.
ഇരയായ സ്ത്രീയുടെ ഇളയ മകൻ തന്റെ സഹോദരനെതിരെ ബുലന്ദ്ഷഹർ കോട്വാലി ദേഹത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.തുടർന്ന് പോലീസ് ആബിദിനെ അറസ്റ്റ് ചെയ്തു.
ഭർത്താവിന്റെ മരണശേഷം താൻ ഭാര്യയെപ്പോലെ അവനോടൊപ്പം ജീവിക്കാനാണ് മകൻ ആഗ്രഹിച്ചതെന്ന് ഇര കോടതിയിൽ വെളിപ്പെടുത്തി. മകനെ പറഞ്ഞു മനസ്സിലാക്കാൻ അവൾ പലതവണ ശ്രമിച്ചു. പോലീസ് അന്വേഷണത്തിനും സർക്കാർ അഭിഭാഷക സംഘത്തിന്റെ പിന്തുണക്കും നന്ദി.
Discussion about this post