ബംഗളുരു: സെല്‍ഫി എടുക്കുന്നതിനിടെ കനാലില്‍ വീണ് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാളുടെ മൃതദേഹത്തിനായുള്ള തെരച്ചില്‍ തുടരുകയാണെന്ന് .അഞ്ചു പേരടങ്ങുന്ന വിദ്യര്‍ത്ഥി സംഘമാണ് കനാല്‍ സന്ദര്‍ശനത്തിന് എത്തിയത്.സെല്‍ഫി എടുക്കുന്നതിനിടെ അഞ്ചുപേരും ഇരുപതടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. സിന്ധു, ഗൗതം പാട്ടേല്‍ എന്നീ വിദ്യാര്‍ത്ഥികളെ പോലിസ് രക്ഷിക്കുകയായിരുന്നു.
അപകടത്തില്‍ പെട്ട തുംകൂര്‍ സ്വദേശിയായ ഗിരീഷ് എന്ന വിദ്യാര്‍ത്ഥിയുടെ മൃദദേഹം ഇതുവരെയും കണ്ടെത്തിയില്ല. കര്‍ണാടകയിലെ ഹുളിവാനയില് ജലസേചന കനാലിലാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്. മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.
Discussion about this post