ഡല്‍ഹി: ഇസ്രത് ജഹാന്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ഗൂഢാലോചന നടത്തിയെന്ന് ആരോപണം.സിബിഐ മുന്‍ ഉദ്യോഗസ്ഥനാണ് ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഐബിയുടെ മുന്‍ സ്‌പെഷല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാറാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഗുജറാത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് മോദിയെ കേസില്‍ പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്ന് 1979 ബാച്ചുകാരനായ രജീന്ദര്‍ കുമാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്.
യുപിഎ സര്‍ക്കാരിനു ഏറ്റവും വലിയ ഭീഷണിയായിരുന്നു മോദി. അതിനാലാണ് അദ്ദേഹത്തിനെതിരേ സംസാരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം വലിയ സ്ഥാനമാനങ്ങള്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നുവെന്നും രജീന്ദര്‍ കുമാര്‍ പറയുന്നു.
Discussion about this post