ന്യൂഡല്‍ഹി: 2022-ലെ ശിവമോഗ ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. രാമേശ്വരം കഫേ സ്ഫോടനത്തിലെ രണ്ട് ഭീകരരെയും കേസില്‍ പ്രതി ചേര്‍ത്തു. ഭീകരവാദികളായ അബ്ദുൾ മത്തീൻ താഹ, മുസാവിർ ഹുസൈൻ ഷാസിബ് എന്നിവരെയാണ് പ്രതികളാക്കിയത്. ഈ മാസം ആദ്യം രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ നല്‍കിയ പ്രത്യേക കുറ്റപത്രത്തിലും ഇരുവരുടെയും പേരുണ്ടായിരുന്നു.
ബെംഗളൂരു ആസ്ഥാനമായുള്ള മെഹബൂബ് പാഷയുടെയും കടലൂർ (തമിഴ്നാട്) ആസ്ഥാനമായുള്ള ഖാജാ മൊയ്തീൻ്റെയും നേതൃത്വത്തിലുള്ള 20 അംഗ അൽ-ഹിന്ദ് ഐഎസ്ഐഎസിന്റെ ഭാഗമായിരുന്നു ഇരുവരും എന്നാണ് വിവരം. 2020 ജനുവരിയിൽ തമിഴ്‌നാട്-കേരള അതിർത്തിക്കടുത്തുള്ള ചെക്ക് പോസ്റ്റിൽ സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ എ വിൽസൺ കൊല്ലപ്പെട്ട സംഭവത്തിലും ഇവരുടെയും പങ്ക് കണ്ടെത്തിയിരുന്നു.
2022 സെപ്റ്റംബറിലാണ് ശിവമോഗ ഐഎസ് കേസില്‍ ശിവമോഗ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2022 നവംബറിൽ തന്നെ എൻഐഎ കേസ് ഏറ്റെടുക്കുകയും ചെയ്തു. ശിവമോഗ ഗൂഢാലോചന കേസിൽ പത്ത് പ്രതികൾക്കെതിരെ ഫെഡറൽ ഏജൻസി ഇതുവരെ മൂന്ന് കുറ്റപത്രങ്ങൾ സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post