ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിൽ ഇന്ത്യ തോൽവി മുന്നിൽ കണ്ട് നിൽക്കുമ്പോൾ ടീം മാനേജ്‌മെൻ്റിനെതിരെ വിരാട് കോഹ്‌ലിയുടെ സഹോദരൻ വികാസ് കോഹ്‌ലി രൂക്ഷ പരിഹാസവുമായി രംഗത്തെത്തി. 549 എന്ന വമ്പൻ വിജയലക്ഷ്യം മുന്നോട്ടുവെച്ച ആഫ്രിക്കൻ ടീമിനെതിരെ ഇന്ത്യ ഇപ്പോൾ 58 – 5 എന്ന നിലയിലാണ്. 5 വിക്കറ്റുകൾ ബാക്കി നിൽക്കെ ഇന്ത്യക്ക് ഈ മത്സരത്തിൽ സമനില എങ്കിലും നേടാൻ അത്ഭുതങ്ങൾ ചെയ്യേണ്ടതായി വരും.
കൊൽക്കത്തയിൽ നടന്ന രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ 30 ന് പരാജയപ്പെട്ടു. വിദേശത്ത് പോലും ടെസ്റ്റുകൾ ജയിച്ചിരുന്ന ഒരു കാലത്ത് നിന്ന് ഇപ്പോൾ സ്വന്തം നാട്ടിൽ മാനം രക്ഷിക്കാൻ പോരാടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയെന്ന് വികാസ് കോഹ്‌ലി അഭിപ്രായപ്പെട്ടു. അനാവശ്യ മാറ്റങ്ങൾ വരുത്തുന്നതിനും സിസ്റ്റം നശിപ്പിച്ചതിനും അദ്ദേഹം മാനേജ്മെൻ്റിനെ അദ്ദേഹം കുറ്റപ്പെടുത്തി.
“വിദേശ സാഹചര്യങ്ങളിൽ പോലും ജയിക്കാൻ മാത്രം നമ്മൾ വേണ്ടി കളിച്ച ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ ഇന്ത്യയിൽ പോലും മത്സരം എങ്ങനെ എങ്കിലും സമനിലയിലാക്കാൻ വേണ്ടിയാണ് നമ്മൾ കളിക്കുന്നത്. ഒരു പ്രശ്നവും ഇല്ലാതെ പോയ സിസ്റ്റത്തിൽ നടത്തിയ അനാവശ്യ മാറ്റങ്ങളാണ് ഇതിനെല്ലാം കാരണം” അദ്ദേഹം എഴുതി.
കഴിഞ്ഞ വർഷം കിവീസിനെതിരെ സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പര പരാജയപ്പെട്ട ഇന്ത്യ ഇപ്പോൾ എന്തായാലും അടുത്ത സമ്പൂർണ പരമ്പര തോൽവിയുടെ മുന്നിലാണ്.














Discussion about this post