ഗ്വാളിയോർ: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയും ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ അവർ ഇവിടെ വന്ന് അങ്ങനെ ക്രിക്കറ്റ് കളിക്കേണ്ട എന്ന് വ്യക്തമാക്കി ഹിന്ദു മഹാസഭ. സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ ഭരദ്വാജ്ആണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ”മത്സരം ഇവിടെ നടത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. ബംഗ്ലാദേശ് ടീം ഗ്വാളിയറില്‍ കളിക്കാന്‍വരുമ്പോള്‍ പ്രതിഷേധിക്കുമെന്ന് ഞങ്ങളുടെ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഇതേ തുടർന്ന് ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരം നടക്കുന്ന ഒക്ടോബര്‍ ആറാം തീയതി മധ്യപ്രദേശിലെ ഗ്വാളിയറില്‍ ഹിന്ദു മഹാസഭ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട് . ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
അവശ്യസർവീസുകൾക്ക് തടസ്സം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിലെ തിരഞ്ഞെടുത്ത പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ജനക്കൂട്ടം പുറത്താക്കിയതിനെ തുടർന്ന് വിവിധ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ ആക്രമണം നടന്നതിന്റെ വാർത്തകൾ പുറത്ത് വന്നിരുന്നു. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളെ നിർബന്ധിച്ച് പിരിച്ചു വിടുന്ന സംഭവങ്ങളും ബംഗ്ലാദേശിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ബംഗ്ലാദേശ് ഇന്ത്യയിൽ വന്ന് ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്നാണ് ഹിന്ദു മഹാസഭയുടെ നിലപാട്.
Discussion about this post