തിരുവനന്തപുരം: ആന്ധ്രാ – ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തമായ ന്യൂന മർദ്ദം രൂപപ്പെട്ടു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് നൽകിയതാണിത്. ഇതിനെ തുടർന്ന് കേരളത്തിൽ മഴ ശക്തമാകും.അടുത്ത ഒരാഴ്ചയോളം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം ഏറെ നാളുകൾക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് . കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിൽ നേരിയ/മിതമായ മഴ ലഭിച്ചേക്കും.
Discussion about this post