ടെഹ്‌റാൻ: ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാൻ ഹിസ്‌ബൊള്ളയ്ക്ക് കഴിയില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ. പാശ്ചാത്ത്യ രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും എല്ലാവിധത്തിലുള്ള പിന്തുണയും ലഭിക്കുന്ന രാജ്യമാണ് ഇസ്രായേൽ. ഇവരെല്ലാം ഇസ്രായേലിനെ പ്രതിരോധിക്കുകയും പിന്തുണയ്ക്കുകയും ആയുധങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്നും അത് കൊണ്ട് തന്നെ ഇസ്രയേലിനോട് മുട്ടാൻ ഹിസ്‌ബൊള്ള ശ്രമിക്കേണ്ടെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി
ഇറാന് വേണ്ടി യുദ്ധം ചെയ്യുന്ന, ഇറാന്റെ താല്പര്യത്തിന് വേണ്ടി നിലനിൽക്കുന്ന ലെബനീസ് തീവ്രവാദ സംഘടനയാണ് ഹിസ്‌ബൊള്ള. എന്നാൽ നേരിട്ട് ഒരു യുദ്ധം ഹിസ്‌ബൊള്ളയ്ക്ക് നേരെ ഇസ്രായേൽ നടത്തുമ്പോൾ അവരെ തള്ളുന്ന നിലപാടാണ് ഇപ്പോൾ ഇറാൻ സ്വീകരിക്കുന്നത്.
ഹിസ്ബുല്ലയ്ക്ക് ഇറാൻ പിന്തുണ നൽകുമോ എന്ന ചോദ്യത്തോട് ലെബനനെ മറ്റൊരു ഗാസയാക്കി മാറ്റാൻ അനുവദിക്കരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയാണെന്നായിരുന്നു മസൂദ് പെസഷ്കിയന്റെ മറുപടി.
Discussion about this post