രാജ്യവ്യാപകമായി ഓൺലൈൻ പണ ഇടപാടിനുപയോഗിക്കുന്ന യു പി ഐ സേവനങ്ങൾക്ക് ചെറിയ ഫീസ് ഏർപ്പെടുത്താൻ നീക്കം. ജനാഭിപ്രായ സർവേ എടുത്ത് സ്വകാര്യ ഏജൻസി
ഗവേഷണ ഏജൻസിയായ ലോക്കൽ സർക്കിൾസ് ആണ് യു പി ഐ ക്ക് ചെറിയ ഫീസ് ഏർപ്പെടുത്തിയാൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് സർവേ എടുത്തത്. സെപ്‌തംബർ 22ന് പുറത്തിറക്കിയ സർവെ റിപ്പോർട്ടനുസരിച്ച് യുപിഎ സേവനങ്ങൾക്ക് ചാർജ് ഏർപ്പെടുത്തിയാൽ 75 ശതമാനം ജനങ്ങളും ഇത് ഉപേക്ഷിക്കുമെന്നാണ് അറിയിച്ചത്. നിലവിൽ സൗജന്യ സേവനമായി തുടരുന്നതിനോടാണ് സർവെയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും യോജിച്ചത്.
. 2023-24ൽ ആദ്യമായി യുപിഐ പേമെന്റ് എണ്ണം 100 ബില്യൺ കടന്നിരുന്നു. 131 ബില്യണായിരുന്നു ഇത്. 308 ജില്ലകളിൽ നിന്ന് 42,000 പേരാണ് സർവെയിൽ പങ്കെടുത്തത്. തങ്ങളുടെ പകുതിയിലധികം ബിൽ പേമെന്റിന് യുപിഐയെ ഉപയോഗിക്കുന്നവർ 38 ശതമാനത്തോളമുണ്ട്. അതിൽ 22 ശതമാനം പേർ മാത്രമേ ട്രാൻസാക്ഷൻ ഫീസ് ഏർപ്പെടുത്തിയാൽ നൽകാൻ തയ്യാറുള്ളൂ.
Discussion about this post