ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് ഒളിമ്പിക്‌സ് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്. പാരീസ് ഒളിമ്പിക്‌സിൽ അയോഗ്യയായത് താരത്തിന്റെ മാത്രം തെറ്റാണ്, അവർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായിരിന്നു, അത് ചെയ്തില്ല എന്ന് മാത്രമല്ല പകരം തൻ്റെ അയോഗ്യതയ്ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ് വിനേഷ് ചെയ്തത്, യോഗേശ്വർ ദത്ത് പറഞ്ഞു.
ഞാനായിരുന്നു ഇങ്ങനെ അയോഗ്യനാക്കപ്പെട്ടിരുന്നെങ്കിൽ മുഴുവൻ രാജ്യത്തോടും മാപ്പ് പറയുമായിരുന്നുവെന്ന് ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ ജേതാവായ യോഗേശ്വർ പറഞ്ഞു. ഈ സാഹചര്യത്തെ വിനേഷ് കൈകാര്യം ചെയ്ത രീതിയിലും അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
വിനേഷ് തൻ്റെ ഒളിമ്പിക് അയോഗ്യതയെക്കുറിച്ച് ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോൾ താൻ ആശ്ചര്യപ്പെട്ടുവെന്ന് പഞ്ചായത്ത് ആജ്തക് ഹരിയാന 2024 പരിപാടിയിൽ സംസാരിക്കവെ യോഗേശ്വർ പറഞ്ഞു.
“ഒളിമ്പിക് ഗെയിംസിൽ നിന്ന് അവർ സ്വന്തം തെറ്റ് കൊണ്ട് അയോഗ്യയായി, ഇതിനെ തുടർന്ന് തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞ് മുഴുവൻ രാജ്യത്തിനും മുന്നിൽ മാപ്പ് പറയണമായിരുന്നു. പകരം, രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെ പോലും കുറ്റപ്പെടുത്തി സംഭവിച്ചത് ഗൂഢാലോചനയാണെന്നാണ് അവർ പറഞ്ഞത്. ” യോഗേശ്വർ വ്യക്തമാക്കി
Discussion about this post