ലക്‌നൗ: ഉത്തർപ്രദേശിൽ വൃദ്ധദമ്പതിമാർ തമ്മിലുള്ള ജീവനാശം തമ്മിലുള്ള കേസ് പരിഗണിക്കവെ അലഹബാദ് ഹൈക്കോടതി നടത്തിയ പരാമർശം ചർച്ചയാകുന്നു. 76ഉം 80-ഉം വയസ്സുള്ള വൃദ്ധ ദമ്പതികളുടെ ജീവനാംശം സംബന്ധിച്ച കേസ് പരിഗണിക്കവെ കലിയുഗം വന്നെത്തിയെന്ന് തോന്നുന്നു’ എന്നായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് സൗരഭ് ശ്യാം ശാംശേരി ഈ നിയമ പോരാട്ടം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ദമ്പതികൾക്ക് ഉപദേശം നൽകാനും ശ്രമിച്ചു.
80 കാരനായ റിട്ടയേർഡ് ഹെൽത്ത് സൂപ്പർവൈസറായ മുനേഷ് കുമാർ ഗുപ്തയും 76 കാരിയായ ഭാര്യയും 2018 മുതൽ സ്വത്ത് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. വിഷയം പോലീസിൽ എത്തി, തുടർന്ന് ദമ്പതികളെ ഫാമിലി കൗൺസിലിംഗ് സെന്ററിലേക്ക് റഫർ ചെയ്തു. തർക്കം പരിഹരിക്കാനാകാതെ വന്നതോടെ ഗുപ്തയും ഭാര്യയും വേർപിരിഞ്ഞ് താമസം തുടങ്ങി. എന്നാൽ, പ്രതിമാസ പെൻഷൻ 35,000 രൂപയുണ്ടായിരുന്ന ഭർത്താവിൽ നിന്ന് 15,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി കുടുംബ കോടതിയിൽ ഹർജി നൽകി.
ഫെബ്രുവരി 16ലെ ഉത്തരവിൽ 5000 രൂപ ജീവനാംശം നൽകാൻ ഗുപ്തയോട് കോടതി ആവശ്യപ്പെട്ടു. എന്നാൽ ഈ ഉത്തരവ് അദ്ദേഹം അലഹബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു.അടുത്ത ഹിയറിംഗിന് മുമ്പായി ഇരുവരും ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.
Discussion about this post