ശത കോടീശ്വരനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെ്റെയും വിശേഷങ്ങൾ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാകാറുള്ള ഒന്നാണ്. അവരുടെ വിശേഷങ്ങൾ അറിയാനും എല്ലാവർക്കും വലിയ താല്‍പ്പര്യവും ആണ്. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഒരിക്കല്‍ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് വൈറലാകുന്നത്.
മുകേഷ് അംബാനിയെ അല്ലാതെ ഡേറ്റിന് പോകാൻ ആഗ്രഹിക്കുന്ന ഒരാളുടെ പേര് പറയാന്‍ അവതാരക ആവശ്യപ്പെടുകയായിരുന്നു. മുൻ യുഎസ് പ്രസിഡന്റ് ‘ബിൽ ക്ലിന്റൺ’ എന്നായിരുന്നു ചോദ്യത്തിനുള്ള നിത അംബാനിയുടെ മറുപടി.
‘നിത ക്ലിന്റ്റൺൻ്റെ കൂടെ ഡേറ്റിന് പോവുകയാണെങ്കില്‍ സിമി, എനിക്ക് നിങ്ങളുടെ കൂടെ ഡേറ്റിന് പോകാനാണ് ഇഷ്ടം’ എന്ന് തമാശയില്‍ മുകേഷ് അംബാനി പറയുന്നതും തുടർന്ന് മൂന്ന് പേരും ചിരിക്കുന്നതും ഇന്റര്‍വ്യൂവില്‍ കാണാം.
എല്ലാവരും ഏറെ പുകഴ്ത്തുന്ന ജോഡികളാണ് നിത അംബാനിയും മുകേഷ് അംബാനിയും. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. നർത്തകിയും ഐപിഎൽ ടീമിൻ്റെ ഉടമയുമായ നിത അംബാനി കുടുംബത്തിലെ പല കമ്പനികളുടെയും മേൽനേട്ടം വഹിക്കുന്നുണ്ട്.
Discussion about this post