ന്യൂഡൽഹി : പയർവർഗങ്ങളുടെ വില കുറയുന്നു. ശക്തമായ ഇറക്കുമതിയും ഖാരിഫ് വിളവെടുപ്പ് വർദ്ധിച്ചതുമാണ് വില കുറയാൻ കാരണം. അടുത്ത രണ്ട് വർഷങ്ങളിൽ ടൻസാനിയയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും കടലയും പരിപ്പും ഇറക്കുമതി ചെയ്യാനാണ് കേന്ദ്ര സർക്കാരിൻറെ പദ്ധതി.
ആഗസ്റ്റ് മാസത്തിൽ 113. 6 % മായിരുന്നു പയർവർഗങ്ങളുടെ പണപ്പെരുപ്പം രേഖപ്പെടുത്തിയത്. നല്ല മൺസൂൺ മഴ ലഭിച്ചതോടെ ഖാരിഫ് വിളകളുടെ വിസ്തീർണ്ണം 1.50% ഉയരുകയും ചെയ്തു. സെപ്റ്റംബർ 20 വരെയുള്ള കണക്കുകൾ പ്രകാരം 110.46 ദശലക്ഷം ഹെക്ടറായി. ഇത് നാല് വർഷത്തെ ശരാശരിയായ 109.6 ദശലക്ഷം ഹെക്ടറിനെ മറികടന്നതായി കാർഷിക മന്ത്രാലയം അറിയിച്ചു.
പയറുവർഗ്ഗങ്ങളുടെ കൃഷി കഴിഞ്ഞ വർഷത്തെ 11.92 ദശലക്ഷം ഹെക്ടറിൽ നിന്ന് 12.85 ദശലക്ഷം ഹെക്ടറായി വർദ്ധിച്ചു. 7.79% ആണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. വില നിയന്ത്രിക്കുന്നതിനായി സർക്കാർ മൊത്ത, ചില്ലറ വിപണികളിൽ ഉള്ളിയുടെ ലഭ്യത കൂട്ടിയിട്ടുണ്ട്. സർക്കാർ ഏജൻസികളായ നാഫെഡും എൻസിസിഎഫും ഡൽഹിയിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും മൊത്തവ്യാപാര വിപണികളിലെ ശേഖരത്തിൽ നിന്ന് ഉള്ളി ചില്ലറ വിപണിയിലെത്തിച്ച് തുടങ്ങിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Discussion about this post