വാഷിംഗ്ടൺ; ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയെ മെലോണിയും ശതകോടീശ്വരനും ടെസ്ല മേധാവിയുമായ എലോൺ മസ്‌കും തമ്മിൽ ഡേറ്റിംഗിലെന്ന് സോഷ്യൽമീഡിയയിൽ അഭ്യൂഹം. ഇരുവരും ഒരു ടേബിളിന് മുന്നിൽ പ്രണയാർദ്ദരായി ഇരിക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത്തരത്തിലൊരു അഭ്യൂഹം പൊട്ടിപ്പുറപ്പെട്ടത്. ടെസ്ല ഓണേഴ്‌സ് സിലിക്കൺ വാലിയാണ് മസ്‌കിന്റെയും മെലോണിയുടെയും ചിത്രം പുറത്ത് വിട്ടത്. ഞങ്ങൾ ഡേറ്റിംഗ് നടത്തുന്നില്ലെന്ന് മസ്‌ക് വ്യക്തമാക്കിയെങ്കിലും ഇരുവരെയും വെറുതെ വിടാൻ സോഷ്യൽമീഡിയ ഒരുക്കമല്ല.
സെപ്റ്റംബർ 24 ന് ന്യൂയോർക്കിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ ടെസ്ല മേധാവി ഇറ്റാലിയൻ പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് ശേഷമാണ് മസ്‌കിനെയും മെലോണിയെയും കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്.മെലോണിക്ക് അറ്റ്ലാന്റിക് കൗൺസിൽ ഗ്ലോബൽ സിറ്റിസൺ അവാർഡ് സമ്മാനിക്കവേ, ‘പുറത്തുനിന്നുള്ളതിനേക്കാൾ ഉള്ളിൽ കൂടുതൽ സുന്ദരിയായ ഒരാൾക്ക് ഈ ബഹുമതി സമ്മാനിച്ചതിൽ തനിക്ക് ബഹുമാനമുണ്ടെന്ന്’ മസ്‌ക് പറഞ്ഞു.’അവൾ സത്യസന്ധത ഉള്ള ഒരാളാണ്. രാഷ്ട്രീയക്കാരെ കുറിച്ച് അത് എപ്പോഴും പറയാനാവില്ല,” മസ്‌ക് പറഞ്ഞു.മെലോണിയും ഈ പോസ്റ്റ് ഷെയർ ചെയ്യുകയും മസ്‌കിന്റെ അഭിപ്രായങ്ങൾക്ക് നന്ദി പറയുകയും ചെയ്തിരുന്നു.
മെലോണിയുടെയും മസ്‌കിന്റെ ചിത്രം വൈറലായത് മലയാളി ട്രോൻമാരും ഏറ്റെടുത്തു. മെലോണി ഞങ്ങളുടെ മോദിയെ തേച്ചു, തേപ്പുകാരി പണക്കാരനെ കിട്ടിയപ്പോൾ മറുകണ്ടം ചാടി എന്നൊക്കെയാണ് മലയാളികളുടെ കമന്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികയായ മെലോണി പലയോഗങ്ങളിലും പങ്കെടുക്കുമ്പോൾ മോദിയോടൊന്നിച്ച് ഫോട്ടോ എടുക്കുന്നത് പതിവാണ്. ഒരു സൗഹൃദം എന്നതിൽ ഉപരി ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് മോദി ഒരു കുടുംബ സുഹൃത്ത് കൂടിയാണ്. ഇത് വച്ചാണ് മലയാളികൾ രസകരമായ കമന്റുകളുമായി എത്തുന്നത്.
Discussion about this post