ബംഗളൂരൂ : അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടർ ലക്ഷമി പ്രിയ . ഡിഎൻഎ പരിശോധന ഫലം വന്നതിന് ശേഷം വീടുകാർക്ക് വിട്ടു നൽകും. ദൗത്യവുമായ സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു
മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി . 2 ദിവസത്തിനുള്ളിൽ ഡിഎൻഎ ഫലം ലഭിക്കുമെന്ന് കളക്ടർ ലക്ഷമി പ്രിയ കൂട്ടിച്ചേർത്തു. ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഉടൻ ഇതിനായി മൃതദേഹം അയക്കുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും വ്യക്തമാക്കി.
ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത 2 പേർക്കായി തിരച്ചിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് നാളെയും തിരിച്ചിൽ തുടരുക.
Discussion about this post