തിരുവനന്തപുരം: പ്രായപൂർത്തിയായവർ പുതിയ ആധാർ കാർഡിനായി അപേക്ഷിക്കുമ്പോൾ വേണ്ട സുരക്ഷാ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. വെറുതെ കൊടുത്തു വിടുന്ന സമ്പ്രദായം മാറ്റി പാസ്പോർട്ട് മാതൃകയിൽ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രം അംഗീകാരം നൽകിയാൽ മതിയെന്നാണ് തീരുമാനം.
ഇനി മുതൽ ആധാർ അപേക്ഷകനെ നേരിൽക്കണ്ട് ഉദ്യോദഗസ്ഥന് ബോധ്യപ്പെട്ടാൽ മാത്രമേ ആധാർ അനുവദിക്കൂ. വില്ലേജ് ഓഫിസറാണ് അന്വേഷണത്തിന് എത്താൻ അധികാരപ്പെടുത്തിയിരിക്കുന്നത് . വ്യാജ ആധാർ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്കാരം.
അതെ സമയം 18 വയസ്സ് പൂർത്തിയായവരുടെ ആധാർ എൻറോൾമെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളിൽ മാത്രമാക്കിയിട്ടുണ്ട്. വ്യാജ ആധാർ തടയുക എന്നത് ലക്ഷ്യമിട്ടാണ് നിർണായക പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. നേരത്തെ ഉത്തർപ്രദേശിലും സമാനമായ പരിഷ്കാരങ്ങൾ നടപ്പാക്കിയിരുന്നു.
Discussion about this post