ന്യൂഡൽഹി : ഇപ്പോൾ ഫ്‌ളിപ്കാർട്ടിൻറെ ബിഗ് ബില്യൺ ഡെയ്സ് സെയിൽ നടക്കുകയാണ്. ഇതിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് ഫ്‌ളിപ്കാർട്ട് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഈ ഓഫർ കൊണ്ട് പുലിവാൽ പിടിച്ചിരിക്കുകയാണ് ഫ്‌ലിപ്കാർട്ട്.
ആപ്പിളിന്റെ ഐഫോൺ 13 വെറും 11 രൂപയ്ക്ക് നൽകും എന്നായിരുന്നു ഫ്‌ളിപ്കാർട്ട് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഈ ഓഫർ നോക്കി നിരവധി പേരാണ് രാത്രി 11 മണിക്ക് തന്നെ ഓർഡർ ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഉപഭോക്താക്കൾ നിരാശരാവുകയായിരുന്നു. ആർക്കും തന്നെ ഫോൺ ഓർഡർ ചെയ്യാൻ സാധിച്ചില്ല. സൈറ്റ് തുറന്നപ്പോൾ സാങ്കേതിക തടസങ്ങളും സോൾഡ് ഔട്ട്, ഔട്ട് ഓഫ് സ്റ്റോക്ക് എന്നീ സന്ദേശങ്ങളുമാണ് വന്നത് എന്നാണ് എക്സിൽ പ്രത്യക്ഷപ്പെട്ട നിരവധി സ്‌ക്രീൻഷോട്ടുകൾ പറയുന്നത്. ഫോൺ വാങ്ങാനായി ക്ലിക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ബൈ നൗ എന്ന ഓപ്ഷൻ പോലും വർക്കായില്ല എന്ന് പലരും പരാതിപ്പെടുന്നു. ഫ്‌ളിപ്കാർട്ട് മാർക്കറ്റിംഗ് തന്ത്രമാണ് കാണിച്ചത്. ഫ്‌ളിപ്കാർട്ട് ഉപഭോക്താക്കളെ വഞ്ചിച്ചെന്നുമാണ് പരാതികൾ. ആളുകളെ തെറ്റിദ്ധരിപ്പിച്ച കമ്പനിക്കെതിരെ കേസെടുക്കണം എന്നുവരെ ആവശ്യമുയർന്നിരുന്നു.
എന്നാൽ ഈ പരാതിയിൽ ഫ്‌ളിപ്കാർട്ട് പ്രതികരിച്ചിട്ടുണ്ട്. 11 രൂപയ്ക്ക് ഐഫോൺ 13 നൽകുന്നത് ആദ്യമെത്തുന്ന മൂന്ന കസ്റ്റമർമാർക്ക് മാത്രമായിരുന്നു എന്നാണ് ഫ്‌ളിപ്കാർട്ടിന്റെ വിശദീകരണം. ആരും നിരാശയാവേണ്ട. ബിഗ് ബില്യൺ സെയിൽ വരുന്നുണ്ട്. അന്ന് നിങ്ങൾക്ക് നല്ല ഓഫറുകൾ സ്വന്തമാക്കാം എന്നും ഫ്‌ളിപ്കാർട്ട് എക്‌സിൽ കുറിച്ചു.
Discussion about this post