ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ടുള്ള അജ്ഞാത വസ്തുവിന്റെ സഞ്ചാരം കണ്ടെത്തി നാസയിലെ ഗവേഷകർ. നിലക്കടലയുടെ ആകൃതിയിലുള്ള പാറക്കഷ്ണത്തിന് സമാനമായ വലിപ്പമേറിയ വസ്തുവിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വസ്തു ഛിന്നഗ്രഹമാണെന്നും ഗവേഷകർ വിലയിരുത്തുന്നു.
നാസയുടെ ഗോൾഡ്‌സ്‌റ്റോൺ സോളാർ സിസംറ്റം റഡാറിൽ ആണ് ഈ നിലക്കടലയുടെ രൂപത്തിലുള്ള ഛിന്നഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. ഇവ ഭൂമിയോട് കൂടുതലായി അടുത്തുവരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ഇതിന്റെ സഞ്ചാരം ഗവേഷകർ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 27 ന് ഹവായി സ്ഥാപിച്ചിട്ടുള്ള ആസ്റ്ററോയിഡ് ടെറസ്ട്രിയൽ ഇംപാക്‌സ് ലാസ്റ്റ് അലർട്ട് സിസ്റ്റം ഈ വസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
നിലക്കടലയ്ക്ക് സമാനമായ രീതിയിൽ രണ്ട് ഗോളങ്ങളെ പരസ്പരം ബന്ധിപ്പിച്ച നിലയിൽ ആണ് ഈ ഛിന്നഗ്രഹം. എന്നാൽ ഇതിൽ ഗോളങ്ങളുടെ വലിപ്പത്തിൽ വ്യത്യാസം ഉണ്ട്. ഒരു ഗോളത്തെക്കാൾ രണ്ടാമത്തെ ഗോളത്തിന് 50 ശതമാനം വലിപ്പം കൂടുതൽ ആണ്. 1,10 അടിയാണ് ഈ വസ്തുവിന്റെ നീളം. 12.3 അടി വീതിയും ഇതിനുണ്ട്.
കറങ്ങിയാണ് ഇവയുടെ സഞ്ചാരം. അതിന്റെ ചിത്രങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ ഛിന്നഗ്രഹത്തിന്റെ രൂപവും സഞ്ചാരവുമെല്ലാം ഗവേഷകരിൽ വലിയ ആകാംഷ ഉളവാക്കിയിട്ടുണ്ട്.
Discussion about this post