തിരുവനന്തപുരം: പി വി അൻവർ വിവാദ വിഷയത്തിൽ സി പി എമ്മിനെ പുറകിൽ നിന്നും കുത്തി പോരാളി ഷാജിയും. അൻവറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഒരു കാലത്ത് ശക്തമായിരുന്ന ബംഗാളിലെ പാർട്ടിയുടെ അവസ്ഥ പറഞ്ഞാണ് പോരാളി ഷാജി പാർട്ടി വിരുദ്ധത വെളിപ്പെടുത്തിയത്.
220 എം എൽ എ മാരും 32 എം പി മാരും സി പി എമ്മിന് ഉണ്ടായിരുന്ന ബംഗാളിൽ ഇന്നത്തെ അവസ്ഥക്ക് കാരണം നേതാക്കളാണെന്നും അത് കേരളത്തിലെ നേതാക്കളും തിരിച്ചറിയണമെന്നുമാണ് ‘പോരാളി ഷാജി’യുടെ ആവശ്യം.
നേതാക്കളിൽ ഏതാണ്ട് എല്ലാവരും ഇപ്പോഴും സി പി എമ്മിൽ തന്നെ ഉള്ളപ്പോൾ അണികളാണ് ബംഗാളിലും ത്രിപുരയിലും നഷ്ടമായതെന്നും ഫേസ്ബുക്ക് കുറിപ്പ് ഓർമ്മപ്പെടുത്തുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം
“ബംഗാളിൽ 220 എം എൽ എ മാരും 32 എം പി മാരും ഉണ്ടായിരുന്നു സി പി ഐ എമ്മിന്.
ത്രിപുരയിൽ 50 ലധികം എം എൽ എ മാരും രണ്ടു എംപിമാരും .
ആ നേതാക്കളിൽ ഏതാണ്ട് എല്ലാവരും ഇപ്പോഴും സി പി ഐ എം തന്നെ. എന്നിട്ടും എങ്ങിനെ 48 ശതമാനം വോട്ടിൽ നിന്നും 6 ശതമാനത്തിലേക്ക് കൂപ്പുകുത്തി ???
നേതാക്കൾ അല്ല പാർട്ടി. അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവില.
തെറ്റുകൾ തിരുത്താനുള്ളതാണ്. മസിൽ പിടിച്ചു നിന്നത്കൊണ്ടായില്ല. ”
Discussion about this post