എറണാകുളം: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ തേടി ലുക്കൗട്ട് നോട്ടീസ് ഇറക്കി അന്വേഷണസംഘം. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പോലീസിനെ അറിയിക്കണമെന്നുമാണ് നോട്ടീസിൽ പറയുന്നത്. ഒരു മലയാള പത്രത്തിലും ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗണ്ട് നോട്ടീസ് നൽകിയിരിക്കുന്നത്.
ഫോട്ടോയിൽ കാണുന്ന ഫിലിം ആർട്ടിസ്റ്റ് സിദ്ദിഖ് മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ നിലവിലുള്ള കേസിലെ പ്രതിയും ഒളിവിൽ പോയിട്ടുള്ളയാളും ആണ്. ഇയാളെ കുറിച്ച് വിവരം ലഭിച്ചാൽ താഴെ പറയുന്ന വിലാസത്തിലോ ഫോൺ നമ്പറിലോ അറിയിക്കാൻ താൽപര്യപ്പെടുന്നു എന്ന് നോട്ടീസിൽ പറയുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ (9497996991) , റെയ്ഞ്ച് ഡിഐജി ( 9497998993), നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ (9497990002), മ്യൂസിയം പോലീസ് സ്റ്റേഷൻ (04712315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്.
സിദ്ദിഖിനായി മൂന്നാഴ്ച മുൻപ് എല്ലാ വിമാവത്താവളങ്ങളിലേക്കും തിരച്ചിൽ നോട്ടീസ് നൽകിയിരുന്നു. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഹർജി കഴിഞ്ഞ ദിവസം കോടതി രജിസ്റ്റർ ചെയ്തിരുന്നു. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം.
സുപ്രീംകോടതിയിലെ മുൻകൂർ ജാമ്യഹർജി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സിദ്ദിഖ്. അതുവരെ ഒളിവിൽ തുടരാനാണ് തീരുമാനം എന്നാണ് സൂചന.
Discussion about this post