അടുത്ത കാലത്തായി സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം പ്രശസ്തമായ ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. പല തരത്തിലുള്ള ഗെയിമുകൾ ഇന്ന് ഉണ്ട്. ഇവയിൽ ബുദ്ധി ശക്തി പരീക്ഷിക്കാൻ ഉതകുന്നതും, വ്യക്തിത്വം തിരിച്ചറിയാൻ കഴിയുന്ന ഗെയിമുകളും ഉണ്ട്. ഇത്തരത്തിൽ വ്യക്തിത്വം പരീക്ഷിക്കാൻ സഹായിക്കുന്ന ഒരു കളിയാണ് താഴെ കൊടുത്തിരിക്കുന്നത്.
ഈ ചിത്രത്തിൽ പൂച്ച, എലി എന്നിങ്ങനെ രണ്ട് മൃഗങ്ങളാണ് ഉള്ളത്. എന്നാൽ ഓരോരുത്തരും ഈ ചിത്രം കാണുന്ന രീതിയിൽ മാറ്റം ഉണ്ടാകും. ചിലർക്ക് ആദ്യ കാഴ്ചയും എലിയെ ആകും കാണാൻ കഴിയുക. ചിലർക്കാകട്ടെ പൂച്ചയും. നാം ഈ ചിത്രത്തിൽ ഏത് മൃഗത്തെ ആദ്യം കാണുന്നു എന്നതിനെ ആശ്രയിച്ചാകും നമ്മുടെ വ്യക്തിത്വം ഇരിക്കുന്നത്.
ചിത്രം നോക്കുമ്പോൾ ആദ്യം കാണുന്നത് പൂച്ചയെ ആണെങ്കിൽ നിങ്ങൾ എല്ലാ കാര്യങ്ങളിലും വലിയ ആകാംക്ഷയുള്ളവർ ആണ് എന്നാണ് ഇതിന് അർത്ഥം. സ്വന്തം കാര്യങ്ങൾ സ്വന്തമായി ചെയ്യാനാണ് നിങ്ങൾക്ക് ഇഷ്ടം. നിഗൂഢത നിറഞ്ഞ സ്വഭാവം നിങ്ങളുടെ പ്രത്യേകതയാണ്. ആരെയും അശ്രയിക്കാൻ ഇഷ്ടമില്ലാത്തവരാകും നിങ്ങൾ. ഏത് വെല്ലുവിളിയും ആത്മവിശ്വാസത്തോടെ പൂർത്തീകരിക്കുന്ന നിങ്ങളെ എല്ലാവരും വിശ്വസിക്കും. ജീവിതത്തിൽ പുതിയ കാര്യങ്ങൾ നിങ്ങളെ തേടി വന്നുകൊണ്ടിരിക്കും.
എലിയെ ആണ് ആദ്യം കാണുന്നത് എങ്കിൽ നിങ്ങൾ അതീവ ശ്രദ്ധാലുക്കളാണ് എന്നാണ് അതിന്റെ അർത്ഥം. ചുറ്റുപാടും സൂക്ഷ്മമായി നിരീക്ഷിക്കുകയും ജാഗ്രതയോടെ നടക്കുകയും ചെയ്യുന്നവരാണ് നിങ്ങൾ. ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങൾ അറിയും എങ്കിലും ഒരു കാര്യത്തിലും ഇടപെടാനോ പ്രതികരിക്കാനോ നിങ്ങൾ നിൽക്കില്ല. ഏത് സാഹചര്യത്തിലും ജീവിക്കാൻ കഴിയുന്നവരാണ് നിങ്ങൾ.
Discussion about this post