ഡല്‍ഹി: ജെ.എന്‍.യുവില്‍ സംഘടിപ്പിച്ച അഫ്സല് ഗുരു അനുസ്മരണം നടത്തിയപ്പോള്‍ പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പിക്കാരാണെന്ന് വ്യാജ വീഡിയോ നിര്‍മ്മിച്ചവര്‍ക്കെതിരെ എഫ്.ഐ.ആര്. ഡല്‍ഹി പോലീസാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി.
പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ എ.ബി.വി.പി അനുകൂലികള്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് അതിലുള്ളത്. എഡിറ്റ് ചെയ്ത വീഡിയോ ആദ്യമായി പ്രചരിപ്പിച്ചത് അണ് ഒഫിഷ്യല്‍ സുബ്രഹ്മണ്യം സ്വാമി എന്ന പേജിലായിരുന്നു. പിന്നീട് ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.
Discussion about this post