ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഒക്ടോബർ രണ്ടാം വാരം ഇന്ത്യ സന്ദർശിക്കുമെന്നാണ് വിവരം ജൂൺ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ അവസാനമായി ന്യൂഡൽഹിയിലെത്തിയ മുയിസു, ഒക്ടോബർ 6-10 തീയതികളിലെ ഉഭയകക്ഷി സന്ദർശനത്തിനായി ഇന്ത്യയിൽ എത്തും. മോദിയുൾപ്പെടെയുള്ള ഇന്ത്യൻ നേതൃത്വവുമായുള്ള അദ്ദേഹത്തിൻ്റെ കൂടിക്കാഴ്ചകൾ ഒക്ടോബർ 7 ന് നിശ്ചയിച്ചിട്ടുണ്ട് .
മാലദ്വീപിന് ഇന്ത്യയെ പുറത്താക്കാൻ ലക്ഷ്യമില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞിരുന്നു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാമൂഹികമാധ്യങ്ങളിലൂടെ അധിക്ഷേപിച്ച സഹമന്ത്രിമാർക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും മുയിസു വ്യക്തമാക്കിയിരുന്നു.
എല്ലാ മാലദ്വീപ് പ്രസിഡന്‍റുമാരും അധികാരമേറ്റാല്‍ ആദ്യം ഇന്ത്യയിലേക്കായിരുന്നു സന്ദര്‍ശനം നടത്തിയിരുന്നത്. എന്നാല്‍, ഈ വർഷം ആദ്യം അധികാരമേറ്റ മുയിസു ആദ്യം തുർക്കിയും പിന്നീട് ചൈനയുമാണ് സന്ദർശിച്ചത്.
Discussion about this post